Kerala
ചാലിയാർ പുഴയിൽ കോളേജ് അധ്യാപകൻ മുങ്ങി മരിച്ചു
Kerala

ചാലിയാർ പുഴയിൽ കോളേജ് അധ്യാപകൻ മുങ്ങി മരിച്ചു

Web Desk
|
2 Jan 2022 4:55 AM GMT

പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്

മലപ്പുറം ചാലിയാർ പുഴയിൽ കോളേജ് അധ്യാപകൻ മുങ്ങി മരിച്ചു. നിലമ്പൂർ മൈലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തിൽപ്പെട്ടത്. മൈലാടി കടവിൽ കുളിക്കുന്നതിടെ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവും ഭാര്യ സഹോദരിയുടെ ഭർത്താവും നജീബിനൊപ്പം ഒഴുക്കിൽപ്പെട്ടു. ഇവരെ പുഴയിൽ മീൻ പിടിക്കുകയായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു. നജീബിൻ്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

അതിനിടെ, പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിനു പോയ മൂന്ന് മത്സ്യതൊഴിലാളികൾക്കായി തിരച്ചിൽ തുടങ്ങി. പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ, തമിഴ്‌നാട് സ്വദേശി ശിവ എന്നിവർക്കായാണ് തിരച്ചിൽ. വെള്ളിയാഴ്ച്ച മീൻ പിടിക്കാൻ പോയ ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു.

College teacher drowns in Malappuram Chaliyar river

Similar Posts