Kerala
പൊള്ളലേറ്റത് കുന്തിരിക്കത്തിൽ നിന്ന്, സംഭവത്തിൽ പൊലീസ് സർജൻ്റെ വിദഗ്ധാഭിപ്രായം തേടും- കമ്മിഷണർ സി.എച്ച് നാഗരാജു
Kerala

'പൊള്ളലേറ്റത് കുന്തിരിക്കത്തിൽ നിന്ന്, സംഭവത്തിൽ പൊലീസ് സർജൻ്റെ വിദഗ്ധാഭിപ്രായം തേടും'- കമ്മിഷണർ സി.എച്ച് നാഗരാജു

Web Desk
|
25 Feb 2022 6:47 AM GMT

കുന്തിരിക്കത്തിൽ നിന്നാണ് പരിക്കേറ്റതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്

തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് സർജൻ്റെ വിദഗ്ധ അഭിപ്രായം തേടുമെന്ന് കമ്മിഷണർ സി.എച്ച് നാഗരാജു. ശേഷം മാത്രമേ കേസിൻ്റെ ഗതി തീരുമാനിക്കൂ.

കുന്തിരിക്കത്തിൽ നിന്നാണ് പരിക്കേറ്റതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെ പേടിച്ചാണ് ഒളിവിൽ പോയതെന്നാണ് ആൻ്റണി ടിജിൻ പറയുന്നത്. നിലവിൽ അറസ്റ്റിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു.

ആൻറണി ടിജിനെ മൈസൂരുവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. അതേസമയം കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിൻറെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കുഞ്ഞ് കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു. കുട്ടിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുമുണ്ട്.

നട്ടെല്ലിനും തലയ്ക്കും കയ്യിനും പരിക്ക് ഉള്ളതിനാൽ ന്യൂറോ വിഭാഗം ആണ് കുട്ടിയെ ചികിത്സിക്കുന്നത്. അതേസമയം ആശുപത്രിയിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ് എടുക്കാൻ ഒരുങ്ങുകയാണ് കോലഞ്ചേരി പൊലീസ്‌.

Similar Posts