Kerala
Complaint about encroachment of government land in Vagamon, Vagamon Moonmala encroachment, Vagamon Moonmala, Vagamon encroachment
Kerala

വാഗമണിൽ സർക്കാർ ഭൂമിയിൽ കൈയേറ്റം; നടപടികളുമായി റവന്യൂ വകുപ്പ്

Web Desk
|
31 Aug 2023 1:35 AM GMT

വാഗമണ്ണിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ മൂൺ മലയിലാണ് അനധികൃത കൈയേറ്റം നടക്കുന്നതായി പരാതി

ഇടുക്കി: വാഗമണിൽ സർക്കാർ ഭൂമിയിൽ കൈയേറ്റം നടക്കുന്നതായി പരാതി. ഭൂമിക്ക് പട്ടയം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൈയേറ്റം. പരാതിയുയർന്നതോടെ റവന്യൂ വകുപ്പ് നടപടികൾ തുടങ്ങി.

വാഗമണ്ണിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ മൂൺ മലയിലാണ് അനധികൃത കൈയേറ്റം നടക്കുന്നതായി പരാതി ഉയർന്നത്. ടൂറിസം സാധ്യതകൾ ഏറെയുള്ള പ്രദേശം പട്ടയഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പെന്ന് നാട്ടുകാർ പറയുന്നു.

വാഗമൺ വില്ലേജിലെ 813 സർവേ നമ്പറിലുള്ള സ്ഥലത്തിൻ്റെ പേരിലാണ് ആരോപണമുയർന്നിരിക്കുന്നത്. പരാതികളും പ്രതിഷേധങ്ങളും ശക്തമായതോടെ വാഗമൺ വില്ലേജ് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകി. മൂൺ മല ഉൾപെടുന്ന പ്രദേശം സംസ്ഥാന സർക്കാർ ടൂറിസം വികസന പാക്കേജിനായി കണ്ടെത്തിയിട്ടുള്ള സ്ഥലമാണന്നും കൈയേറ്റം നടന്നിട്ടുണ്ടങ്കിൽ ഒഴിപ്പിക്കണമെന്നും പീരുമേട് എം.എൽ.എ വാഴൂർ സോമന്‍ പറഞ്ഞു.

റീസർവേ നടപടികൾ പൂർത്തിയാക്കി കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

Summary: Complaint about encroachment of government land in Vagamon

Similar Posts