മുഖ്യമന്ത്രിക്കെതിരേ ഭീഷണി പ്രസംഗം; എ.എൻ. രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
|അണികൾ മുഖേനെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എ.എൻ. രാധാകൃഷ്ണൻ ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ. രാധാകൃഷ്ണനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള എ.എൻ. രാധാകൃഷ്ണന്‍റെ ഭീഷണി പ്രസംഗത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കെ.പി. പ്രേമനാണ് പരാതി നൽകിയത്.
ജൂൺ 15 നാണ് എ.എൻ. രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരേ ഭീഷണി പ്രസംഗം നടത്തിയത്. ഡിജിപിക്ക് ഇതുസംബന്ധിച്ച പരാതി ഇ-മെയിലായി അയച്ചു നൽകിയിട്ടുണ്ട്. കൊടകര കുഴൽപ്പണ കേസ് കെ. സുരേന്ദ്രനിലേക്ക് എത്തിയാൽ പിണറായി വിജയൻ വീട്ടിൽ കിടന്ന് ഉറങ്ങില്ല എന്നായിരുന്നു എ.എൻ. രാധാകൃഷ്ണന്റെ പ്രസംഗം. അണികൾ മുഖേനെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എ.എൻ. രാധാകൃഷ്ണൻ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. എ.എൻ. രാധാകൃഷ്ണന്റെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. മുഖ്യമന്ത്രി തന്നെ സംഭവത്തിൽ മറുപടിയുമായി രംഗത്ത് വന്നിരുന്നു.