Kerala
YouTuber,auto workers,aluva,auto drivers,yotuber attack,യൂട്യൂബര്‍,ഓട്ടോ,ആക്രമണം
Kerala

ആലുവയിൽ യൂട്യൂബർ ഓട്ടോ തൊഴിലാളികളെ മർദിച്ചതായി പരാതി

Web Desk
|
2 March 2023 12:11 PM GMT

മുൻപ് യൂട്യൂബറുമായി ഉണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണിതെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിച്ചു

കൊച്ചി; ആലുവയിൽ യൂട്യൂബർ ഓട്ടോ തൊഴിലാളികളെ മർദിച്ചതായി പരാതി. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിച്ചു. മുൻപ് യൂട്യൂബറുമായി ഉണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണിതെന്നും മദ്യപിച്ചാണ് ഇയാളെത്തിയതെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു. പരിക്കേറ്റ ഓട്ടോ തൊഴിലാളികൾ ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തെ സമാനമായ സംഭവം കൊച്ചിയിലുണ്ടായിരുന്നു. അന്ന് യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഓട്ടോ തൊഴിലാളികള്‍ മർദ്ദിച്ചതായി പൊലീസില്‍ യൂട്യൂബ് ചാനല്‍ സംഘം പരാതിപ്പെട്ടിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസും രജിസ്റ്റ്ർ ചെയ്തിരുന്നു. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു സംഭവം.


സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് അന്ന് യുവതി പരാതിപ്പെട്ടത്.

അന്ന് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായതെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു. ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനെ ചോദ്യം ചെയ്ത യൂട്യൂബര്‍ അകാരണമായി മര്‍ദിക്കുകയായിരുന്നെന്നും ഇതിനെ തടയാന്‍ ശ്രമിച്ച മറ്റ് ഡ്രൈവര്‍മാരെയും ആക്രമിച്ചെന്നും ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു.


Similar Posts