Kerala
Kerala
തിരുവനന്തപുരത്ത് അഭിഭാഷകനെ മർദിച്ച പരാതി; പൊലീസ് ഉദ്യോഗസ്ഥനെ റൂറൽ എസ്പി ഓഫീസിലേക്ക് മാറ്റി
|26 May 2022 1:35 PM GMT
സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ കോടതികൾ അഭിഭാഷകർ നാളെ ബഹിഷ്ക്കരിക്കും
തിരുവനന്തപുരം: ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകനെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ റൂറൽ എസ്പി ഓഫീസിലേക്ക് മാറ്റി. പരാതിയിൽ സിഐക്കെതിരെ അന്വേഷണത്തിനും തീരുമാനമായി. സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ കോടതികൾ അഭിഭാഷകർ നാളെ ബഹിഷ്ക്കരിക്കും.
കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അന്വേഷിക്കാനാണ് അഭിഭാഷകൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു സിഐ മർദിച്ചു എന്നാണ് അഭിഭാഷകൻ ആരോപിക്കുന്നത്. ശേഷം കൂടുതൽ അഭിഭാഷകർ സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു.തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും മർദിച്ചവർക്ക് നേരെ കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പിലുമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.