കല്യാശ്ശേരിയിൽ സി.പി.എം നേതാവ് കള്ളവോട്ട് ചെയ്‌തെന്ന് പരാതി; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
|92 കാരിയുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി
കാസർകോട്: കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തിയതായിപരാതി. കല്യാശ്ശേരി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. വോട്ടിങ്ങിലെ ബാഹ്യ ഇടപെടൽ തടയുന്നതിൽ വീഴ്ചവരുത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ സസ്പെന്‍ഡ് ചെയ്തു.
ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത പ്രായമായവര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ വോട്ട് ചെയ്യുന്ന സമയത്താണ് സി.പി.എം നേതാവ് കള്ളവോട്ട് ചെയ്തെന്ന പരാതി ഉയര്‍ന്നത്. പ്രായമുള്ളവര്‍ക്ക് വോട്ട് ചെയ്യാനായി അടുത്ത ബന്ധുക്കളുടെ സഹായം തേടാം. എന്നാല്‍ യാതൊരു വോട്ടറുമായി യാതൊരു ബന്ധവുമില്ലാത്ത ഗണേശന്‍ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് സാക്ഷികളായ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കള്ളവോട്ട് ചെയ്യുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.