Kerala
bribery case,briberyCPM,kozhikode,breaking news malayalam,കോഴ ആരോപണം,സിപിഎം കോഴ,കോഴിക്കോട് സിപിഎം,
Kerala

'60 ലക്ഷം രൂപ നൽകിയാൽ പി.എസ്.സി അം​ഗത്വം നല്‍കാം'; സി.പി.എം നേതാവ് കോഴ വാങ്ങിയെന്ന് പരാതി

Web Desk
|
7 July 2024 4:25 AM GMT

കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി

കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടന്നത്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

പരാതി അന്വേഷിക്കണമെന്ന് മന്ത്രി റിയാസും പാർട്ടിയോട് ആവശ്യപ്പെട്ടു. പിഎസ് സി അംഗത്വത്തിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ പാർട്ടിക്ക് പരാതി നൽകിയത്.

കോഴയിടപാട് സംബന്ധിച്ച ശബ്ദരേഖയും മറ്റ് രേഖകളും പരാതിക്കൊപ്പം പാർട്ടിക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, പൊലീസിൽ പരാതി നൽകിയിട്ടില്ല. തന്റെ പേരിൽ നടന്ന കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് റിയാസും പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. പാർട്ടി പരാതി വിശദമായി പരിശോധിക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായാണ് സൂചന


Similar Posts