Kerala

Kerala
കാക്കനാട് എട്ടാം ക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി

11 Aug 2023 11:37 AM GMT
കാക്കനാട് ചെമ്പുമുക്ക് അസ്സീസി സ്കൂളിലെ എട്ടാം ക്ലാസുകാരൻ ദേവനന്ദുവിനാണ് മർദ്ദനമേറ്റത്.
എറണാകുളം: കാക്കനാട് ചെമ്പുമുക്ക് അസ്സീസി സ്കൂളിലെ എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. ദേവനന്ദുവിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്പോർട്സ് മീറ്റിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പരാതി.
കഴിഞ്ഞ ദിവസം സ്കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചിരുന്നു. അതിൽ ദേവനന്ദു പങ്കെടുത്തതിനെ പത്താം ക്ലാസ് വിദ്യാർഥികൾ ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അഞ്ചോളം വരുന്ന സിനീയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചത് എന്നാണ് പരാതി. മർദിച്ച വിദ്യാർഥികൾക്ക് നേരെ നടപടി വേണമെന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.