Kerala
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് 40 ലേറെ പേരിൽ നിന്ന് പണം തട്ടിയതായി പരാതി
Kerala

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് 40 ലേറെ പേരിൽ നിന്ന് പണം തട്ടിയതായി പരാതി

Web Desk
|
16 March 2022 2:10 AM GMT

ജീവകാരുണ്യ പ്രവർത്തകരെന്ന പേരിൽ ആളുകളെ അമേരിക്കയിൽ എത്തിക്കാമെന്നും പിന്നീട് വിവിധ സ്ഥാപനങ്ങളിലായി ജോലി വാങ്ങി നൽകാമെന്നുമായിരുന്നു ഇവർക്ക് നൽകിയ ഉറപ്പ്

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിലെ നാൽപ്പതിലധികം പേരിൽ നിന്ന് പണം തട്ടിയതായി പരാതി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ പാസ്റ്റർ ബാബു ജോൺ, സഹായിയായ എരുമേലി സ്വദേശി ജയചന്ദ്രൻ തുടങ്ങിയവർക്കെതിരെയാണ് പരാതി. സംഭവത്തിൽ വിവിധ സ്റ്റേഷനുകളിലായി കേസെടുത്തെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ലെന്നാണ് പരാതിക്കാരുടെ ആരോപണം. ജീവകാരുണ്യ പ്രവർത്തകരെന്ന പേരിൽ ആളുകളെ അമേരിക്കയിൽ എത്തിക്കാമെന്നും പിന്നീട് വിവിധ സ്ഥാപനങ്ങളിലായി ജോലി വാങ്ങി നൽകാമെന്നുമായിരുന്നു ബാബു ജോൺ ഇവർക്ക് നൽകിയ ഉറപ്പ്. 2019 മുതൽ 2020 വരെയുള്ള കാലയളവിൽ ഇതിനായി 45 പേരിൽ നിന്നുമാണ് ഇയാളും സഹായികളും ചേർന്ന് പണം പിരിച്ചത്. ജോലിയുടെയും ശമ്പളത്തിന്റെയും അടിസ്ഥാനത്തിൽ എട്ട് ലക്ഷം രൂപ മുതല് രണ്ടര ലക്ഷം രൂപവരെ ഇവർ കൈക്കലാക്കിയതായും പരാതിക്കാർ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലായി ബാബു ജോണിനെതിരെ പരാതികളുണ്ട്. എന്നാൽ നിരവധിപ്പേർ പരാതി നൽകി രണ്ട് വർഷത്തിലേറെയായിട്ടും കേസിൽ യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബാബു ജോണിനെ സമീപിച്ച ചിലരെ ഇയാൾ മർദ്ദിച്ചതായും ആരോപണങ്ങളുണ്ട്. തട്ടിപ്പിനിരയായവർക്ക് പണം തിരികെ വാങ്ങി നൽകുന്നതിനുള്ള നടപടി വേണമെന്നും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നുമാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്.



Complaint that he was offered a job in the United States and extorted money from more than forty people in various districts

Similar Posts