Kerala
Complaint that the CPI workers beat up the businessman for less contribution
Kerala

സംഭാവന കുറഞ്ഞതിന് വ്യാപാരിയെ സി.പി.ഐ പ്രവർത്തകർ മർദിച്ചതായി പരാതി

Web Desk
|
14 May 2023 7:33 AM GMT

'നീ തമിഴ്‌നാട്ടിൽ നിന്നും ഇവിടെ ജീവിക്കാൻ വന്നതാണെന്നും അതിനാൽ ഞങ്ങൾ ചോദിക്കുന്ന പണം തരണമെന്നും പറഞ്ഞു.ഞങ്ങളുടെ പാർട്ടിക്കാർ വിചാരിച്ചില്ലെങ്കിൽ നിനക്കിവിടെ ജീവിക്കാൻ കഴിയില്ലെന്നും കട പൂട്ടിക്കുമെന്നും ഭീഷണപ്പെടുത്തി'

തിരുവനന്തപുരം: പോത്തൻകോട് സംഭാവന കുറഞ്ഞതിന് സി.പി.ഐ പ്രവർത്തകർ വ്യാപാരിയെ മർദിച്ചെന്ന് പരാതി. മർദനമേറ്റ മാരിയപ്പന്റെ പരാതിയിൽ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 50 രൂപ കൊടുത്തപ്പോൾ പോരെന്ന് പറഞ്ഞെന്നും കൂടുതൽ തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ കടിയിൽ കയറി മർദിക്കുകയായിരുന്നുവെന്നും കടയുടമ പറയുന്നു.

'അവര് നാല് പേരാണ് വന്നത്. നോട്ടീസ് തന്നിട്ട് പണം ചോദിച്ചപ്പോൾ ഞാൻ 50 രൂപ കൊടുത്തു. അപ്പോൾ 50 രൂപ വാങ്ങില്ലെന്നും 200 രൂപ വേണമെന്നും പറഞ്ഞു. അത്രയും പണം തരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ നീ തമിഴ്‌നാട്ടിൽ നിന്നും ഇവിടെ ജീവിക്കാൻ വന്നതാണെന്നും അതിനാൽ ഞങ്ങൾ ചോദിക്കുന്ന പണം തരണമെന്നും പറഞ്ഞു. അതല്ലെങ്കിൽ നിനക്കിവിടെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ കടയിൽ കയറി എന്നെ രണ്ടുതവണ മുഖത്തടിച്ചു. പിന്നീട് ആളുകൾ ഓടിക്കൂടിയാണ് അവരെ പിടിച്ചുമാറ്റിയത്. അതുകഴിഞ്ഞ് എന്നെ തെറി വിളിച്ചു. ഞങ്ങളുടെ പാർട്ടിക്കാർ വിചാരിച്ചില്ലെങ്കിൽ നിനക്കിവിടെ ജീവിക്കാൻ കഴിയില്ലെന്നും കട പൂട്ടിക്കുമെന്നും ഭീഷണപ്പെടുത്തി'. മാരിയപ്പൻ പറഞ്ഞു.

Similar Posts