Kerala
ആശുപത്രി അധികൃതരുടെ വീഴ്ച കാരണം നവജാത ശിശു മരിച്ചെന്ന് പരാതി

പ്രതീകാത്മക ചിത്രം

Kerala

ആശുപത്രി അധികൃതരുടെ വീഴ്ച കാരണം നവജാത ശിശു മരിച്ചെന്ന് പരാതി

Web Desk
|
17 Sep 2021 1:15 PM GMT

അപകടാവസ്ഥയിലാട്ടും വേണ്ട ചികിത്സ നൽകിയില്ലെന്ന്

തിരുവനന്തപുരത്ത് ആശുപത്രി അധികൃതരുടെ വീഴ്ച കാരണം നവജാത ശിശു മരിച്ചെന്ന് പരാതി. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കെതിരെയാണ് പരാതി.

മലയിൻകീഴ് സ്വദേശികളായ അഖിൽ- മനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അപകടാവസ്ഥയിലാട്ടും വേണ്ട ചികിത്സ നൽകിയില്ലെന്ന് അഖിൽ തമ്പാനൂർ പോലീസിൽ പരാതി നൽകി.

എന്നാൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ജനിച്ചപ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നും പീഡിയാട്രീഷ്യൻ പരിശോധിച്ചെന്നും അധികൃതർ പറഞ്ഞു.

Similar Posts