Kerala
![Complaint that the principal slapped the student who came out of the class to drink water in Chavakkad Complaint that the principal slapped the student who came out of the class to drink water in Chavakkad](https://www.mediaoneonline.com/h-upload/2024/02/23/1412224-water.webp)
Kerala
വെള്ളം കുടിക്കാൻ ക്ലാസിന് പുറത്തിറങ്ങിയ വിദ്യാർഥിയെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി
![](/images/authorplaceholder.jpg?type=1&v=2)
23 Feb 2024 12:08 PM GMT
ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി
ചാവക്കാട്: വെള്ളം കുടിക്കാൻ ക്ലാസിന് പുറത്തിറങ്ങിയ വിദ്യാർഥിയെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി. ആറാം ക്ലാസ് വിദ്യാർഥിയെ പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പൽ മുഖത്തടിച്ചതായാണ് പരാതി. പാലുവായ് സ്വദേശിയായ 13 വയസുകാരന് പ്രിൻസിപ്പലിന്റെ മർദ്ദനമേറ്റതായാണ് പരാതി ഉയർന്നത്.
കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. ക്ലാസിന് പുറത്തുനിന്ന് വിദ്യാർഥിയെ ഒരു അധ്യാപിക പ്രിൻസിപ്പലിന്റെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്നാണ് മർദനമുണ്ടായത്. മാതാപിതാക്കൾ ചാവക്കാട് പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.