Kerala
![തിരൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി തിരൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി](https://www.mediaoneonline.com/h-upload/2021/10/12/1252821-dead-body.webp)
Kerala
തിരൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി
![](/images/authorplaceholder.jpg?type=1&v=2)
19 Nov 2021 8:25 AM GMT
എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്ത് കവറിലാക്കി വെക്കാറില്ലെന്നു ഡി.എം.ഒ
തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്കു പുറത്ത് കെട്ടിവെച്ചതിനാലാണ് സംഭവമെന്നാണ് ആരോപണം. എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്ത് കവറിലാക്കി വെക്കാറില്ലെന്നു ഡി.എം.ഒ പറഞ്ഞു. പരാതി പരിശോധിക്കുമെന്നും ഡിഎംഒ അറിയിച്ചു.