Kerala
കോഴിക്കോട് മോക്ഡ്രില്ലിന് ശേഷം വിദ്യാർഥിയെ പീഡിപ്പിച്ചെന്ന് പരാതി
Kerala

കോഴിക്കോട് മോക്ഡ്രില്ലിന് ശേഷം വിദ്യാർഥിയെ പീഡിപ്പിച്ചെന്ന് പരാതി

Web Desk
|
30 Dec 2022 2:41 AM GMT

ജില്ലാ ഭരണകൂടം നടത്തിയ മോക്ഡ്രില്ലിന്‌ശേഷമാണ് പതിനഞ്ചുകാരന്‍ പീഡനത്തിന് ഇരയായത്

കോഴിക്കോട്: മാവൂരിൽ മോക്ഡ്രില്ലിന് ശേഷം വിദ്യാർഥിയെ പീഡിപ്പിച്ചെന്ന് പരാതി. വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം മുൻനിർത്തി ജില്ലാ ഭരണകൂടം നടത്തിയ മോക്ഡ്രില്ലിന്‌ ശേഷമാണ് പതിനഞ്ചുകാരനാണ് പീഡനത്തിന് ഇരയായത്. ഇന്നലെയാണ് സംഭവം നടന്നത്. താലൂക്ക് അടിസ്ഥാനത്തിൽ നടത്തിയ മോക് ഡ്രില്ലിൽ മാവൂരിലെ സ്‌കൂളിൽ വെച്ചാണ് നടന്നത്.

ഇതിന് ശേഷം കുട്ടിയെ ആംബുലൻസിലും കാറിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിച്ചെന്നും പരാതിയുണ്ട്. ആൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പോക്‌സോ വകുപ്പ് ചുമത്തി മാവൂർ പൊലീസ് കേസെടുത്തു.

Similar Posts