Kerala
![കോഴിക്കോട് പാലേരിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി കോഴിക്കോട് പാലേരിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി](https://www.mediaoneonline.com/h-upload/2023/08/16/1384156-class.webp)
Kerala
കോഴിക്കോട് പാലേരിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി
![](/images/authorplaceholder.jpg?type=1&v=2)
16 Aug 2023 3:15 PM GMT
വടക്കുമ്പാട് ഹയർസെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്
കോഴിക്കോട്: കോഴിക്കോട് പാലേരിയിൽ ഏഴാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. രക്ഷിതാക്കളുടെ പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം തുടങ്ങി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വിദ്യാർഥി മോശം വാക്ക് ഉപയോഗിച്ചെന്നാരോപിച്ച് ചൂരൽ കൊണ്ട് മർദിച്ചുവെന്നാണ് പരാതി. കുട്ടിയുടെ മുട്ടിനു താഴെയും തുടയിലും കൈയിലുമാണ് മർദനമേറ്റത്. ശരീരത്തിൽ മർദിച്ചതിന്റെ പാടുകളുണ്ട്. വടക്കുമ്പാട് ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ പ്രണവിനെതിരെയാണ് പരാതി.
അധ്യാപകൻ ക്ലാസിൽ നിന്ന് ബലമായി പിടിച്ചിറക്കി വരാന്തയിൽ വെച്ചും മർദിച്ചെന്നം വിദ്യാർഥി പറയുന്നു. രക്ഷിതാവ് സ്‌കൂൾ പ്രിൻസിപ്പലിനും പി.ടി.എക്കും പരാതി നൽകിയിട്ടുണ്ട്. യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് മീഡിയവണ്ണിനോട് പറഞ്ഞു.