Kerala
Kerala
കൊച്ചിയിൽ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതി; ഹോട്ടലിനെതിരെ നരഹത്യാക്കുറ്റം
|28 Oct 2023 6:47 AM GMT
കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി.
കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയിൽ ഹോട്ടലിനെതിരെ മനഃപൂർവമായ നരഹത്യാവകുപ്പ് ചുമത്തി. കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി. യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പോലീസ് നേരത്തെ കേസെടുത്തിരുന്നു.
പാലാ ചെമ്പിളാവ് സ്വദേശി രാഹുലാണ് മരിച്ചത്. ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവർമ വാങ്ങിക്കഴിച്ച രാഹുലിന് ഭക്ഷ്യവിഷബാധ ഏറ്റുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേ ഹോട്ടലിൽ ഭക്ഷണം കഴിച്ച പത്തുപേരാണ് ചികിത്സ തേടിയത്. അതേസമയം, മരിച്ച രാഹുലിന്റേതുൾപ്പെടെ മൂന്ന് പേരുടെ രക്തത്തിൽ സാൽമോണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൈക്രോബയോളജി പരിശോധനയിൽ രാഹുലിന്റെ ശരീരത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.