Kerala
Complaint to Election Commission against Union Minister and NDA candidate from Attingal Lok Sabha constituency V Muralidharan
Kerala

ഫ്‌ളക്‌സിൽ വിഗ്രഹത്തിന്റെ ചിത്രം: വി. മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി

Web Desk
|
25 March 2024 8:16 AM GMT

വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. വി മുരളീധരനായുള്ള ഫ്‌ളക്‌സ് ബോർഡിൽ വോട്ട് അഭ്യർത്ഥനക്കൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിച്ചെന്ന് പരാതി. എൽ.ഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.

വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകൾ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു.

Similar Posts