നെയ്യാറ്റിൻകരയില്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവ് നടത്തുന്നതായി പരാതി; പണം കൊടുത്തില്ലെങ്കില്‍ കട പൂട്ടിക്കുമെന്ന് ഭീഷണി
|വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവ് നടത്തുന്നതായി പരാതി. നിരവധി കടകളില്‍ ഗുണ്ടാ പിരിവിനായി ആളുകള്‍ എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ ആരോപിച്ചു. പണം കൊടുത്തില്ലെങ്കില്‍ കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കടയുടമകൾ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര കൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ രണ്ട് പേര്‍ എത്തി പണം ആവശ്യപ്പെട്ടത്. ഉച്ചയോടെ രണ്ട് പേര്‍ കടയിലെത്തി അഞ്ഞൂറ് രൂപ ആവശ്യപ്പെട്ടു. അത്രയും തുകയില്ലെന്നും ആകെയുള്ള അമ്പത് രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയതായി വ്യാപാരി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പറഞ്ഞതാണ് കടയിലെത്തിയവര്‍ ഭീഷണിപ്പെടുത്തിത്. ഗുണ്ടകള്‍ പലതവണ കടയിലെത്തി കട പൂട്ടിക്കുമെന്ന് പറഞ്ഞതായും വ്യാപാരികള്‍ ആരോപിച്ചു.
സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും ഇടപെട്ടു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കടയില്‍ പിരിവിന് എത്തിയവര്‍ നിലവില്‍ ഒളിവിലാണ്.