സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതമെന്ന് പരാതി; പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്
|വിദ്യാർഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കിയെന്ന് കണ്ടെത്തിയ മൂന്ന് ബസുകൾക്കെതിരെ നടപടിയെടുത്തു
മലപ്പുറം: സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ദുരിതമെന്ന് പരാതി . ബസിൽ യാത്ര ചെയ്ത് പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ് . വിദ്യാർഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കിയെന്ന് കണ്ടെത്തിയ മൂന്ന് ബസുകൾക്കെതിരെ നടപടിയെടുത്തു .
സ്കൂൾ യാത്രകൾക്ക് വിദ്യാർഥികളിൽ നിന്ന് അമിതചാർജ് ഈടാക്കുന്നുവെന്ന പരാതിയിലാണ് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥർ സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത് . വിദ്യാർഥികൾ ബസിൽ കയറുന്ന സമയം ബസിൽ യാത്ര ചെയ്തായിരുന്നു പരിശോധന. അമിതചാർജ് ഈടാക്കുന്നതും ബസിൽ കയറാൻ വിദ്യാർഥികൾക്ക് നിയന്ത്രണമുള്ളതടക്കം ഉദ്യോഗസ്ഥ പരിശോധനയിൽ കണ്ടെത്തി . അമിതചാർജ് ഈടാക്കിയെന്ന് കണ്ടെത്തിയ മൂന്നു ബസുകൾക്കെതിരെ നടപടിയെടുത്തു .
വരും ദിവസങ്ങളിൽ പരിശോധന കർശനമാകുമെന്നും അമിത ചാർജ് ഈടാക്കുന്ന കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.