Kerala
brahmapuram
Kerala

ബ്രഹ്മപുരത്തെ ജൈവമാലിന്യ പ്രതിസന്ധിക്ക് പരിഹാരം; കംപ്രസ്‌ഡ്‌ ബയോഗ്യാസ് പ്ലാന്റിന് അനുമതിയായി

Web Desk
|
26 July 2023 9:42 AM GMT

ഏകദേശം 250 ടൺ ജൈവമാലിന്യം ഒരേസമയം സംസ്കരിച്ച് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്റിനാണ് ബിപിസിഎല്ലിന് അനുമതി നൽകിയിരിക്കുന്നത്.

കൊച്ചി: എറണാകുളം ബ്രഹ്മപുരത്ത് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് ബിപിസിഎല്ലിന് അനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം. സ്ഥലം, ജലം, വൈദ്യുതി, എന്നിവ നല്‍കുന്നതിനും പൈപ്പ് ലൈന്‍ ഇടുന്നതിനുമുളള അനുമതി ബിപിസിഎല്ലിന് നൽകും. വിശദമായ പ്രോപ്പോസല്‍ ഈ വർഷം ഒക്ടോബര്‍ ഒന്നിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബിപിസില്ലിനോട് ആവശ്യപ്പെടാനാണ് തീരുമാനം.

കൊച്ചിയിലെ ജൈവ മാലിന്യ പ്രതിസന്ധി പൂർണമായി പരിഹരിക്കാൻ കൊച്ചിൻ കോർപറേഷന്റേതായിരുന്നു നിർദേശം. തദ്ദേശവകുപ്പ് വഴി ആവശ്യം സർക്കാരിനെ അറിയിച്ചു. കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് വേണമെന്ന ആവശ്യം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഏകദേശം 250 ടൺ ജൈവമാലിന്യം ഒരേസമയം സംസ്കരിച്ച് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്റിനാണ് ബിപിസിഎല്ലിന് അനുമതി നൽകിയിരിക്കുന്നത്.

പ്ലാന്റ് നിലവിൽ വരാൻ രണ്ടുവർഷമെങ്കിലും സമയമെടുക്കും. എന്നാൽ, ഒക്ടോബറിൽ പ്രൊപ്പോസൽ സമർപ്പിക്കണമെന്ന് സർക്കാർ ബിപിസിഎല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാന്റിന് ആവശ്യമായ ഭൂമി, വൈദ്യുതി, മറ്റ് സംവിധാനങ്ങൾ എല്ലാം സർക്കാരാണ് ഒരുക്കുക. മൊത്തം ചെലവ് ബിപിസിഎൽ തന്നെ വഹിക്കണം. കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള വരുമാനം മുഴുവൻ ബിപിസിഎല്ലിന് എടുക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Related Tags :
Similar Posts