Kerala
നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്കു മടങ്ങാത്തതില്‍ ആശങ്ക
Kerala

നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്കു മടങ്ങാത്തതില്‍ ആശങ്ക

Web Desk
|
28 Aug 2021 1:54 AM GMT

വിനോദ സഞ്ചാരികൾ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി

പാലക്കാട് നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതിൽ പ്രദേശവാസികൾക്ക് ആശങ്ക. വിനോദ സഞ്ചാരികൾ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

നെല്ലിയാമ്പതിയിലെ പോത്തുപാറയിലാണ് ഒറ്റയാൻ ഇറങ്ങിയത്. ഒരാഴ്ചയില്‍ കൂടുതലായി ആന ഇവിടെ തുടരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാട് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രദേശവാസികളും വിനോദ സഞ്ചാരികളും ആനയുടെ ഫോട്ടോ എടുക്കുന്നുണ്ട്. പലരെയും ആന ഓടിക്കുകയും ചെയ്യുന്നുണ്ട്.

രാത്രികളിൽ തയ്യില്ല തോട്ടത്തിലാണ് ആന കഴിയുന്നത്. നെല്ലിയാമ്പതിയിൽ ആനകൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവാണെങ്കിലും ദിവസങ്ങളോളം കാട് കയറാതിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Similar Posts