Kerala
![കണ്ടക്ടർ സീറ്റ് സിംഗിളാക്കാനാവില്ല- കെഎസ്ആർടിസി കണ്ടക്ടർ സീറ്റ് സിംഗിളാക്കാനാവില്ല- കെഎസ്ആർടിസി](https://www.mediaoneonline.com/h-upload/2022/08/10/1311859-news.webp)
Kerala
'കണ്ടക്ടർ സീറ്റ് സിംഗിളാക്കാനാവില്ല'- കെഎസ്ആർടിസി
![](/images/authorplaceholder.jpg?type=1&v=2)
10 Aug 2022 1:19 PM GMT
പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് വിശദീകരണം
തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർ സീറ്റ് സിംഗിൾ സീറ്റാക്കാൻ കഴിയില്ലെന്ന് മാനേജ്മെന്റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് വിശദീകരണം. ഇക്കാര്യം പരാതിക്കാരടക്കമുള്ള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്താന്‍ യൂണിറ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ഇരട്ട സീറ്റാകുമ്പോൾ ഔദ്യോഗിക സീറ്റ് കയ്യടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ബുദ്ധിമുട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കണ്ടക്ടര്‍മാര്‍ പരാതി നല്‍കിയത്.
![](https://www.mediaoneonline.com/h-upload/2022/08/10/1311860-news-123.webp)