Kerala
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിൽ വ്യാപക സംഘർഷം; കൊല്ലത്ത് സി.ഐക്കും ആർ.വൈ.എഫ് പ്രവർത്തകനും പരിക്കേറ്റു
Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിൽ വ്യാപക സംഘർഷം; കൊല്ലത്ത് സി.ഐക്കും ആർ.വൈ.എഫ് പ്രവർത്തകനും പരിക്കേറ്റു

Web Desk
|
10 Jun 2022 6:40 AM GMT

പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട്: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സെക്രട്ടേറിയേറ്റിലേക്കും വിവിധ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് പ്രതിഷേധക്കാർക്കെതിരെ ലാത്തി പ്രയോഗിച്ചു.

കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആർ വൈ എഫ് കലക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ലാത്തി പ്രയോഗിച്ചു. കൊല്ലം ഈസ്റ്റ് സി.ഐ രതീഷിനും ഒരു ആർ.വൈ.എഫ് പ്രവർത്തകനും പരിക്കേറ്റു

കണ്ണൂരിൽ സമരക്കാർ പൊലീസ് വാഹനത്തിന് മുകളിൽ കയറി കൊടി നാട്ടി. കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ബിരിയാണി ചെമ്പ് തലയിലേറ്റിയാണ് മാർച്ച്. കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം കലക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസാരിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു.

Similar Posts