Kerala
കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്ന് റിപ്പോർട്ട്
Kerala

കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്ന് റിപ്പോർട്ട്

Web Desk
|
6 July 2024 3:53 AM GMT

അന്വേഷണ കമ്മീഷൻ രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിൽ അന്വേഷണ കമ്മീഷൻ രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഹോസ്റ്റലിൽ ഇടിമുറി ഇല്ലെന്നും സി.സി.ടി.വി പ്രവർത്തിക്കാത്തതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഇന്ന് റിപ്പോർട്ട് വി.സിക്ക് കൈമാറും.

കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും എം.എ മലയാളം വിദ്യാർഥിയുമായ സാൻജോസിനെ കാര്യവട്ടം ക്യാമ്പസിലെ ഇടിമുറിയിലിട്ട് എസ്.എഫ്.ഐ പ്രവർത്തകർ മര്‍ദിച്ചെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. തുടർന്ന് എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അർധരാത്രി കെ.എസ്‌.യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത കോൺഗ്രസ് എം.എൽ.എമാർ അടക്കമുള്ളവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു. സാൻജോസിന്റെ പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും സ്റ്റേഷന് മുന്നിലെ സംഘർഷത്തിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്‌ നന്ദൻ അടക്കമുള്ളവർക്കെതിരെയും കേസെടുത്തിരുന്നു.

Related Tags :
Similar Posts