Kerala
ഇന്ധന വിലവര്‍ധനവ്; ഗ്യാസ് സിലിണ്ടര്‍ ചുമലിലേറ്റിയും വാഹനങ്ങള്‍ കെട്ടിവലിച്ചും കോണ്‍ഗ്രസിന്‍റെ പ്രതിഷേധം
Click the Play button to hear this message in audio format
Kerala

ഇന്ധന വിലവര്‍ധനവ്; ഗ്യാസ് സിലിണ്ടര്‍ ചുമലിലേറ്റിയും വാഹനങ്ങള്‍ കെട്ടിവലിച്ചും കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

Web Desk
|
4 April 2022 8:10 AM GMT

എറണാകുളം കലക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു

കൊച്ചി: ഇന്ധന വില വിലക്കയറ്റത്തിനെതിരെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. ഗ്യാസ് സിലിണ്ടര്‍ ചുമലിലേറ്റിയും വാഹനങ്ങള്‍ കെട്ടിവലിച്ചുമാണ് മാര്‍ച്ച് നടത്തിയത്.

എറണാകുളം കലക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഇരുചക്ര വാഹനങ്ങൾ തള്ളിയും പാചക വാതക സിലണ്ടറുകൾ തലയിലേറ്റിയുമായിരുന്നു പ്രതിഷേധം. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം മാർച്ച് ഉദ്ഘാടനം ചെയ്തു.

കൊല്ലം ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ധന വിലവർധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരേ തരത്തിലുള്ള കള്ളക്കളികൾ തുടരുകയാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. കാസർകോട് ഡി.സി.സി കലക്ടേറ്റിലേക്ക് നടത്തിയ മാർച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.വി മോഹനൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.



Similar Posts