Kerala
vd satheesan_exalogic
Kerala

എക്‌സാലോജിക് പ്രചാരണ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്; സിപിഎം- ബിജെപി ധാരണയെന്ന് ആരോപണം

Web Desk
|
18 Jan 2024 9:35 AM GMT

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയ മുഖ്യമന്ത്രിയുടെ നടപടിയും കോണ്‍ഗ്രസ് വീണുകിട്ടിയ ആയുധമാക്കി മാറ്റുകയാണ്.

തിരുവനന്തപുരം: എക്സാലോജിക്കിനെതിരായ ആര്‍.ഒ.സി റിപോര്‍ട്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷ നീക്കം തുടങ്ങി. എക്സാലോജിക്, കരുവന്നൂര്‍ കേസുകള്‍ മുന്നില്‍ വെച്ച് സിപിഎമ്മുമായി ധാരണയ്ക്ക് ബിജെപി ശ്രമം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. തൃശൂര്‍ ലോക്സഭാ സീറ്റ് ലക്ഷ്യമിട്ടുള്ള ബിജെപി നീക്കങ്ങള്‍ക്ക് സിപിഎം ഈ കേസുകളുടെ പേരില്‍ വഴങ്ങുന്നുവെന്ന സംശയം പ്രതിപക്ഷ നേതാവ് തന്നെ ഉന്നയിച്ചത് ഇത് മുന്നില്‍ കണ്ടാണ്.

ഈ സംശയ പ്രകടനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം മുന്നോട്ട് വെയ്ക്കുന്നത്. സിപിഎം-ബിജെപി ധാരണയെന്ന പ്രചാരണ ആയുധം പുറത്ത് എടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യ പടിയായി വിലയിരുത്താം. കള്ളപ്പണം വെളിപ്പിച്ചത് അന്വേഷിക്കേണ്ടത് ഇഡിയും അഴിമതി കേസ് അന്വേഷിക്കേണ്ടത് സിബിഐയാണെന്നും അതിനു തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍ എക്സസാലോജിക്കിനെ രക്ഷപ്പെടുത്താന്‍ വഴിയൊരുക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ മറ്റൊരു വാദം.

ഒപ്പം സിപിഎം പ്രതിരോധത്തില്‍ നില്‍ക്കുന്ന കരുവന്നൂരിനെ കൂടി ഇതോടൊപ്പം കൂട്ടികെട്ടുകയാണ് പ്രതിപക്ഷം. കൊല്‍ക്കത്ത യാത്ര റദ്ദാക്കി പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയ മുഖ്യമന്ത്രിയുടെ നടപടിയും കോണ്‍ഗ്രസ് വീണുകിട്ടിയ ആയുധമാക്കി മാറ്റുകയാണ്.

Similar Posts