Kerala
പൊരുതുന്ന ഫലസ്തീനൊപ്പമാണ് കോൺഗ്രസ്; ഹമാസ് നടത്തുന്നത് ഭീകരപ്രവർത്തനമാണെന്ന നിലപാടില്ലെന്ന് രമേശ് ചെന്നിത്തല
Kerala

'പൊരുതുന്ന ഫലസ്തീനൊപ്പമാണ് കോൺഗ്രസ്'; ഹമാസ് നടത്തുന്നത് ഭീകരപ്രവർത്തനമാണെന്ന നിലപാടില്ലെന്ന് രമേശ് ചെന്നിത്തല

Web Desk
|
28 Oct 2023 6:26 AM GMT

ഒരു വാക്ക് അടർത്തിയെടുത്തുകൊണ്ട് തരൂരിനെ ആക്രമിക്കുന്നത് ശരിയല്ലെന്ന് കെ.മുരളീധരൻ എം.പിയും പ്രതികരിച്ചു.

തിരുവനന്തപുരം: ഹമാസ് നടത്തുന്നത് ഭീകര പ്രവർത്തനമാണെന്ന നിലപാട് ഒരിടത്തും കോൺഗ്രസ്‌ പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല. കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിക്കുമ്പോൾ അവർ പ്രതികരിച്ചത്. അതിനെ ഭീകര പ്രവർത്തനമായി താൻ കാണുന്നില്ല. പൊരുതുന്ന ഫലസ്തീന് ഒപ്പമാണ് കോൺഗ്രസ്. മുസ്‍ലിം ലീഗ് റാലിക്കിടയിലെ പ്രസംഗത്തിന്റെ പേരിൽ തരൂരിനെ ആരും ഒറ്റപ്പെടുത്താൻ നോക്കണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഗസ്സയിൽ ഇസ്രായേൽ യുദ്ധനീതി കാറ്റിൽപ്പറത്തി. ഗസ്സയിലെ ജനങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകണമെന്നും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം, കോൺഗ്രസ്‌ എല്ലാ കാലത്തും ഫലസ്തീന്റെ കൂടെയാണെന്ന് കെ.മുരളീധരൻ എം.പി വ്യക്തമാക്കി. ഹമാസ് നടത്തിയത് ആക്രമണമല്ല, ഇസ്രായേൽ വിളിച്ചു വരുത്തിയ സംഭവമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ പറഞ്ഞതാണ്. ഹമാസിനൊപ്പമാണ് കോൺഗ്രസ്‌. ഒരു വാക്ക് അടർത്തിയെടുത്തു കൊണ്ട് തരൂരിനെ ആക്രമിക്കുന്നത് ശരിയല്ലെന്നാണ് കെ.മുരളീധരൻ പറഞ്ഞത്.

കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി നിലപാട് വ്യക്തമാക്കിയതാണ്. തരൂർ ബി.ജെ.പി വിരുദ്ധ നിലപാട് കൈ കൊള്ളുന്ന ആളാണ്. ഒക്ടോബർ ഏഴിനു നടന്നതിനെ പ്രത്യാക്രമണമെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.

Similar Posts