'വ്യാജ വോട്ടർമാരുടെ കാര്യം ആദ്യം പറഞ്ഞത് കോൺഗ്രസ്, ഒക്ടോബറിൽ പരാതി കൊടുത്തു'- രാഹുൽ മാങ്കൂട്ടത്തിൽ
|സിപിഎമ്മും ബിജെപിയും എന്തിനാണ് പാലക്കട്ടെ ജനങ്ങളെ ഭയക്കുന്നതെന്ന് രാഹുൽ
പാലക്കാട്: പാലക്കാട്ടെ വ്യാജ വോട്ടർമാരുടെ വിഷയം ആദ്യം ഉന്നയിച്ചത് കോൺഗ്രസ് ആണെണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സിപിഎമ്മും ബിജെപിയും എന്തിനാണ് പാലക്കട്ടെ ജനങ്ങളെ ഭയക്കുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. വോട്ടർപട്ടിക ശുദ്ധീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും രാഹുൽ പറഞ്ഞു.
"കോൺഗ്രസ് ആണ് വ്യാജ വോട്ടർ വിഷയത്തിൽ നിസഹായരായി നിൽക്കുന്ന പാർട്ടി. ഒക്ടോബറിൽ ഞങ്ങൾ പരാതി നൽകിയതാണ്. വോട്ടർ പട്ടികയിലെ ആളുകളുടെ പേര് ബിഎൽഒ അല്ലേ വേരിഫൈ ചെയ്യുന്നത്. സംസ്ഥാന സർക്കാർ നിയോഗിക്കുന്നയാളല്ലേ ബിഎൽഒ. അതായത് സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർ. ഇടതുപക്ഷ സമീപനമുള്ള ആളുകളെയാണ് പരമാവധി ബിഎൽഒമാരായി പരിഗണിക്കുക. അവരെ എങ്ങനെയാണ് ഞങ്ങൾ സ്വാധീനിക്കുന്നത്. ഒരു മാധ്യമസ്ഥാപനം വാർത്ത പുറത്തു വിട്ടപ്പോൾ അതിന് പുറകെ കൂടിയിരിക്കുകയാണ് സിപിഎം. ആദ്യം പരാതി നൽകിയത് ഞങ്ങളാണ്".