Kerala

Kerala
പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും; പി.സരിന്‍

18 Oct 2024 5:29 AM GMT
പാർട്ടിയിൽ ശബ്ദമില്ലാത്ത ഒരുപാട് പേർക്ക് ഇനി ശബ്ദം വരാൻ പോവുകയാണ് എന്നും സരിൻ പറഞ്ഞു
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന ഡോ . പി സരിൻ. തനിക്ക് ആളെ കൂട്ടാൻ കഴിയില്ലെന്ന് കോൺഗ്രസ് വെല്ലുവിളിച്ചാൽ, കോൺഗ്രസ് പ്രവർത്തകരായ 500 പേരെ ഉൾപ്പെടുത്തി പാലക്കാട് പ്രകടനം നടത്തുമെന്നും സരിൻ പറഞ്ഞു.
പാർട്ടിയിൽ ശബ്ദമില്ലാത്ത ഒരുപാട് പേർക്ക് ഇനി ശബ്ദം വരാൻ പോവുകയാണ് എന്നും കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിലെ ആശയ ദാരിദ്ര്യം തുടരുകയാണ് എന്നും സരിൻ കൂട്ടിച്ചേർത്തു.
watch video