ഗാന്ധി ചിത്രം തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു
|അറസ്റ്റിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി.
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടു. രാഹുൽ ഗാന്ധി എം.പി യുടെ പി.എ രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ് രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തത്.
അതേസമയം നിരപരാധികളെ വേട്ടയാടുകാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധിച്ചു.
ജൂൺ ൨൪ ന് ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ എസ്.എഫ് ഐ പ്രവർത്തകർ ഓഫിസ് അടിച്ചു തകർക്കുകയും രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ വെക്കുകയും ചെയ്തിരുന്നു. അക്രമത്തിനിടെ ഗാന്ധി ചിത്രം തകർന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അക്രമത്തിനിടെ ഗാന്ധി ചിത്രം തകർത്തതിനെ ചൊല്ലി കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ വാക്‌പോര് തുടരുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്. അറസ്റ്റിനെതിരെ രൂക്ഷ പ്രതികരണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി.