Kerala
വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമവായ നീക്കങ്ങൾ സജീവം; സമാധാന ദൗത്യ സംഘം ഇന്ന് പദ്ധതി പ്രദേശത്ത്
Kerala

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമവായ നീക്കങ്ങൾ സജീവം; സമാധാന ദൗത്യ സംഘം ഇന്ന് പദ്ധതി പ്രദേശത്ത്

Web Desk
|
5 Dec 2022 1:19 AM GMT

സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സന്ദർശിക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമവായ നീക്കങ്ങൾ സജീവമാക്കി സമാധാന ദൗത്യ സംഘം പദ്ധതി പ്രദേശത്ത് ഇന്ന് എത്തും. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമാണ് ആവശ്യം.

തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വിഴിഞ്ഞത്തെത്തത്തുക.തിരുവനന്തപുരം മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി തുടങ്ങിയവരടക്കം സംഘത്തിലുണ്ട്.സംഘർഷത്തിൽ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും.

Related Tags :
Similar Posts