Kerala
വധഗൂഢാലോചന കേസ്: ഹാക്കർ സായ് ശങ്കറിന് ജാമ്യം
Kerala

വധഗൂഢാലോചന കേസ്: ഹാക്കർ സായ് ശങ്കറിന് ജാമ്യം

Web Desk
|
8 April 2022 1:52 PM GMT

നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കറിന് ജാമ്യം. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ആന്ധ്രയിലെ പുട്ടപർത്തിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സായ് ശങ്കർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്. ദിലീപിന്റെ അഭിഭാഷകർ പറഞ്ഞിട്ടാണ് രേഖകൾ നീക്കിയതെന്ന്‌ സായ് ശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് നോട്ടീസ് നൽകി. ആലുവ പൊലീസ് ക്ലബിലെത്താനാണ് നടിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക മൊഴികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിൻറെ ഫോണിൽ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിൻറെ അടിസ്ഥാനത്തിലാണ് കാവ്യയെ ഉടനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം കാവ്യക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാട്ടിൽ ഇല്ലാത്തതിനാൽ സാവകാശം വേണമെന്ന മറുപടിയാണ് കാവ്യ നൽകിയത്. നടിയെ ആക്രമിച്ച കേസിൻറെ അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്ന് കാവ്യ മറുപടി നൽകിയിരുന്നു. അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.

നടിയെ അക്രമിച്ച കേസിൽ പുതിയ മൂന്ന് ഫോൺ സംഭാഷണങ്ങൾ കൂടി പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും സുഹൃത്ത് ശരത്തുമായുള്ള സംഭാഷണം, ആലുവയിലെ ഡോക്ടറും സുരാജും തമ്മിലുള്ള സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ സംഭാഷണം എന്നിവയാണ് കോടതിക്ക് കൈമാറിയത്. ഇവ കേസിൽ നിർണായക തെളിവാണെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു.

Conspiracy case: Hacker Sai Shankar released on bail

Similar Posts