Kerala
Contagious fevers including, Dengue and Rat-bite, are spreading in Malappuram district, Dengue - Rat-bite fevers spreading in Malappuram district, Dengue, Ratbite, fevers, Malappuram district,
Kerala

ആശങ്ക പരത്തി എലിപ്പനിയും ഡെങ്കിപ്പനിയും; മലപ്പുറത്ത് പകർച്ചപ്പനി പടര്‍ന്നുപിടിക്കുന്നു

Web Desk
|
20 Jun 2023 1:07 AM GMT

ഇന്നലെമാത്രം രണ്ടുപേരാണ് പനി ബാധിച്ച് മലപ്പുറം ജില്ലയിൽ മരിച്ചത്

മലപ്പുറം: ജില്ലയിൽ പകർച്ചപ്പനി വ്യാപിക്കുന്നു. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് പടർന്നുപിടിക്കുന്നത്. ഇന്നലെമാത്രം രണ്ടുപേരാണ് പനി ബാധിച്ച് മലപ്പുറം ജില്ലയിൽ മരിച്ചത്.

മലയോര മേഖലയായ കരുവാരക്കുണ്ട്, കാളികാവ്, വെട്ടത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി അതിവേഗം പടർന്നുപിടിക്കുന്നത്. 126 പേർക്ക് ഇതുവരെ ഡെങ്കി സ്ഥിരീകരിച്ചു. 326 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. 40 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 28 പേർക്ക് എലിപ്പനിയുടെ രോഗലക്ഷണങ്ങളുമുണ്ട്.

ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലെല്ലാം ഡെങ്കിപ്പനിക്കായി പ്രത്യേക വാർഡുകൾ ആരംഭിച്ചു. റബര്‍തോട്ടങ്ങളിലെ ചിരട്ടകളിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ മറ്റ് കൊതുകുജന്യ രോഗങ്ങളും വ്യാപിക്കും. നിലമ്പൂർ, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ ആവശ്യാനുസരണം പ്ലേറ്റ്ലറ്റുകൾ ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പ്രതിരോധ മരുന്നുകളുടെ വിതരണവും ആരംഭിച്ചു. ഇന്നലെ മാത്രം പനി ബാധിച്ച് രണ്ടുപേർ മരിച്ചതോടെ ആരോഗ്യ വകുപ്പ് കൂടുതൽ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്.

Summary: Contagious fevers including, Dengue and Rat-bite, are spreading in Malappuram district

Similar Posts