Kerala
case_km shajahan
Kerala

കോടതിയലക്ഷ്യക്കേസ്: കെ.എം ഷാജഹാൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Web Desk
|
18 Feb 2023 9:58 AM GMT

പ്രതിപക്ഷം എന്ന യൂട്യൂബ് ചാനൽ വഴിയായിരുന്നു കോടതിയെ അവഹേളിക്കുന്ന പരാമർശം

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ കെ.എം.ഷാജഹാൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മാർച്ച് 13ന് നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. ജഡ്ജിക്ക് എതിരായ അപകീർത്തികരമായ പരാമർശത്തിന്റെ പേരിലാണ് ഷാജഹാനെതിരെ കോടതിയലക്ഷ്യ കേസ്.

പ്രതിപക്ഷം എന്ന യൂട്യൂബ് ചാനൽ വഴിയായിരുന്നു കോടതിയെ അവഹേളിക്കുന്ന പരാമർശം. ജഡ്ജിമാർക്ക് നൽകാൻ അഭിഭാഷകൻ കോഴ വാങ്ങി എന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമർശങ്ങൾ. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം.

Similar Posts