Kerala
കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ പ്രസ്താവന; മുഈനലി തങ്ങൾക്കെതിരെ ലീഗ് നടപടിയെടുത്തേക്കും
Kerala

കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ പ്രസ്താവന; മുഈനലി തങ്ങൾക്കെതിരെ ലീഗ് നടപടിയെടുത്തേക്കും

Web Desk
|
6 Aug 2021 4:43 AM GMT

നാളെ നടക്കുന്ന ലീഗ് നേതൃയോഗത്തിൽ തീരുമാനമുണ്ടാകും. ഇന്ന് മലപ്പുറത്ത് ലീഗ് നേതാക്കൾ അടിയന്തര യോഗം ചേരും.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ മുഈനലി തങ്ങൾക്കെതിരെ ലീഗ് നടപടിയെടുത്തേക്കും. യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് മാറ്റുമെന്നാണ് വിവരം. നാളെ നടക്കുന്ന ലീഗ് നേതൃയോഗത്തിൽ തീരുമാനമുണ്ടാകും. ഇന്ന് മലപ്പുറത്ത് ലീഗ് നേതാക്കൾ അടിയന്തര യോഗം ചേരും.

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമാണ്​ മുഈനലി നടത്തിയത്. ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു ആരോപണം. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞിരുന്നു. ഫിനാൻസ് മാനേജർ സമീറിനെ നിയമിച്ചത്​ കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈനലി വിമര്‍ശിച്ചിരുന്നു.

മുഈനലിയുടെ പരാമര്‍ശത്തെ ലീഗ് സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. മുഈനലിയുടേത് ഹൈദരലി തങ്ങളുടെ ശാസന മറികടന്നുള്ള അഭിപ്രായപ്രകടനമാണെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞത്.

Similar Posts