'വിവാദങ്ങൾ ബോധപൂർവം': എച്ച്.സലാം എം.എൽ.എ
|ജി സുധാകരനെ എച്ച്.സലാം പരോക്ഷമായി വിമർശിച്ചു
ആലപ്പുഴ: സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസിനെതിരെ എച്ച്.സലാം എം.എൽ.എ. 'വിവാദങ്ങൾ ബോധപൂർവമാണെന്നും എച്ച്.സലാം പറഞ്ഞു. മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങിയപ്പോഴും വിവാദങ്ങൾ ഉണ്ടായിരുന്നു.
ആലപ്പുഴയിൽ നിന്ന് വണ്ടാനത്തേക്ക് മാറ്റിയപ്പോൾ വലിയ എതിർപ്പ് ഉണ്ടായെന്നും, ഇന്ന് പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നവർ അന്ന് എതിർത്തവരാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനത്തിൽ മുൻ മന്ത്രിയോ എംപിയോ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ആരെയും തള്ളിക്കളയുന്നില്ലെന്നും മെഡിക്കൽ കോളജിനായി കെസി വേണുഗോപാലും, ജി സുധാകരനുമൊക്കെ പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ഇതിനിടയിൽ ജി സുധാകരനെ എച്ച്.സലാം പരോക്ഷമായി വിമർശിച്ചു.സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനെ ചൊല്ലി ഫേസ്‌ബുക്കിൽ അടക്കം വിവാദങ്ങൾ ഉണ്ടായെന്നും ചുമതലപ്പെട്ടവർ ഓരോ കാലത്തും അത് നിർവഹിക്കുക എന്നതാണ് പ്രധാനമെന്നുമാണ് സലാം പറഞ്ഞത്. കെ സി വേണുഗോപാലിനെ ഒഴിവാക്കേണ്ടിയിരുന്നില്ല എന്ന് ജി സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു