ആദിവാസികളെ കെട്ടുകാഴ്ചയാക്കി കേരളീയം; ലിവിങ് മ്യൂസിയത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു
|ലിവിങ് മ്യൂസിയത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: കേരളീയം മേളയിലെ ഫോക്‍ലോര്‍ ലിവിങ് മ്യൂസിയത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. മ്യൂസിയത്തിന്റെ പേരിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം സാമൂഹ്യപ്രവർത്തകർ രംഗത്തെത്തി. ഗോത്ര കലകൾ പരിചയപ്പെടുത്തൽ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സർക്കാരിന്റെയും ഫോക്‍ലോര്‍ അക്കാദമിയുടെയും വിശദീകരണം.
കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവർത്തകരടക്കം സോഷ്യൽ മീഡിയയിൽ ഉയർത്തി. എന്നാല്‍, തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നും പരിപാടിയുടെ ഭാഗമായ ആദിവാസികൾ പ്രതികരിച്ചു.
ഇതിനിടെ, ലിവിങ് മ്യൂസിയത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് ആദിവാസി ഗോത്ര മഹാസഭ പ്രവർത്തകര്‍ക്കെതിരെയാണു നടപടി.
Summary: Controversy rages over Aadimam Living Museum at Keraleeyam Mela in Thiruvananthapuram