നവകേരള സദസ്സ്: പൊൻകുന്നം ഗവ. ഹയർ സെക്കണ്ടറി കെട്ടിടം പൊളിച്ചുമാറ്റിയതിനെ ചൊല്ലി വിവാദം
|അനാവശ്യവിവാദമാണെന്ന് ജില്ലാ പഞ്ചായത്ത് ഭരണകൂടം പ്രതികരിച്ചു
കോട്ടയം: പൊൻകുന്നം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതിനെ ചൊല്ലി വിവാദം. നവകേരള സദസ്സിനു പന്തലിടുന്നതിനു വേണ്ടിയാണ് കെട്ടിടം തിടുക്കപ്പെട്ട് പൊളിച്ചതെന്നാണ് ആക്ഷേപം. അനാവശ്യവിവാദമാണെന്നും ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടം പൊളിച്ചുമാറ്റിയതിന് നവകേരള സദസുമായി ബന്ധമില്ലെന്നും ജില്ലാ പഞ്ചായത്ത് ഭരണകൂടം പ്രതികരിച്ചു.
പൊൻകുന്നം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പഴയ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പൊളിച്ചുനീക്കിയ കെട്ടിടമാണ് രാഷ്ട്രീയവിവാദത്തിന് കാരണം. നവകേരള സദസ്സിന്റെ പന്തൽ നിർമിക്കുന്ന ഇവിടെ ധൃതിപ്പെട്ട് കെട്ടിടം പൊളിച്ചെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
എന്നാൽ, ആരോപണങ്ങൾ ജില്ലാ പഞ്ചായത്ത് തള്ളി. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടം പൊളിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് അധൃതര് പറയുന്നു. വനം വകുപ്പ് നടത്തേണ്ട മരങ്ങളുടെ മൂല്യനിർണയ നടപടികളിലുണ്ടായ കാലതാമസവും വൈകാൻ കാരണമായി അധിക്യതർ ചുണ്ടിക്കാട്ടുന്നു.
വിഷയം ഉയർത്തി കോൺഗ്രസ് കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാദ്യാസ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽ കുമാർ അടക്കം കോൺഗ്രസ് പ്രചാരണത്തിനും മാധ്യമവാർത്തകൾക്കും എതിരെ സമൂഹമാധ്യങ്ങളിൽ വിമർശനം ഉയർത്തി. എന്നാൽ, ഇത്രയും നാൾ കെട്ടിടം പൊളിക്കാനില്ലാതിരുന്ന ആവേശം ഇപ്പോൾ എങ്ങനെ വന്നെന്ന ചോദ്യമാണ് കോൺഗ്രസ് സൈബർ പോരാളികൾ ഉന്നയിക്കുന്നത്.
Summary: Controversy over the demolition of the old building of Ponkunnam Government Higher Secondary School, Kottayam. It is alleged that the building was hastily demolished to accommodate the NavaKerala Sadass