Kerala
പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി തർക്കം: സിപിഎം നിശ്ചയിച്ചയാളെ അംഗീകരിക്കില്ലെന്ന് കേരളകോൺഗ്രസ്

പാലാ നഗരസഭ കാര്യാലയം, ജോസ് കെ മാണി

Kerala

പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി തർക്കം: സിപിഎം നിശ്ചയിച്ചയാളെ അംഗീകരിക്കില്ലെന്ന് കേരളകോൺഗ്രസ്

Web Desk
|
16 Jan 2023 7:44 AM GMT

മന്ത്രി വി.എൻ വാസവൻ പങ്കെടുത്ത ചർച്ചയിലും ജോസ് കെ മാണി നിലപാട് ആവർത്തിച്ചിരുന്നു

കോട്ടയം: പാലാ നഗരസഭാധ്യക്ഷസ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസ്‌ എമ്മും സിപിഎമ്മും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പുതിയ ചെയർമാനായി സിപിഎം നോമിനി ബിനു പുളിക്കകണ്ടത്തെ നിയോഗിക്കാനുള്ള നീക്കത്തിനെതിരെ ആണ് കേരള കോൺഗ്രസ് എം എതിർപ്പ് ഉന്നയിച്ചത്. ഇന്നലെ മന്ത്രി വി.എൻ വാസവൻ പങ്കെടുത്ത ചർച്ചയിലും ജോസ് കെ മാണി നിലപാട് ആവർത്തിച്ചിരുന്നു.

അതേസമയം ജോസ് കെ മാണിയുടെ നിലപാടിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ധാരണ പ്രകാരം രണ്ട് വർഷത്തിനു ശേഷം കേരളകോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറെക്കര ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

അടുത്ത രണ്ട് വർഷം സിപിഎം പ്രതിനിധിയാണ് ചെയർമാൻ ആകേണ്ടത്. അതേസമയം ബിനു ഒഴികെ മറ്റൊരെയും അംഗീകരിക്കാമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസിനുള്ളത്. കേരള കോണ്‍ഗ്രസ് പ്രതിനിധിയും ബിനു പുളിക്കക്കണ്ടവുമായുണ്ടായ തമ്മിലടിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

More To Watch


Similar Posts