Kerala
കൊയിലാണ്ടിയില്‍ മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്
Kerala

കൊയിലാണ്ടിയില്‍ മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്

Web Desk
|
6 Aug 2024 7:47 AM GMT

തമിഴ്‌നാട് കുളച്ചൽ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്

കോഴിക്കോട്: കൊയിലാണ്ടിയിൽ മത്സ്യബന്ധന ബോട്ടിനുള്ളിൽ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. മത്സ്യത്തൊഴിലാളികളായ ജോസ്, കുമാർ, ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് കുളച്ചൽ സ്വദേശികളാണ് ഇവർ. ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Similar Posts