Kerala
Counterfeit Liquor Manufacturing,t Kanjikuzhi,idukki, Excise,  investigation,
Kerala

കഞ്ഞിക്കുഴിയിലെ വ്യാജമദ്യ നിർമ്മാണ യൂണിറ്റ്; അന്വേഷണം ഊർജിതമാക്കി എക്സൈസ്

Web Desk
|
27 Jan 2023 1:17 AM GMT

വ്യാജ മദ്യ നിർമാണത്തിന്റെയും, വില്പനയുടെയും മുഖ്യസൂത്രധാരൻ കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവാണ്

ഇടുക്കി: കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കി. കൂടുതൽ ആളുകൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വ്യാജ മദ്യ നിർമാണത്തിന്റെയും, വില്പനയുടെയും മുഖ്യസൂത്രധാരൻ കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവാണ്. ബിനുവിൻ്റെ രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യവും നിർമ്മാണ യൂണിറ്റും പിടികൂടിയത്.

പൂപ്പാറയിൽ ബിവറേജസ് ജീവനക്കാരൻ ഉൾപ്പടെ നാലുപേർ വ്യാജ മദ്യവുമായി പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന ബിനുവിനെ അറസ്റ്റു ചെയ്യുന്നതിനും കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനും എക്സൈസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ബിനുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് എക്സൈസ്.പോലീസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

Similar Posts