Kerala
Kerala
കാറിൽ തട്ടിയത് ചോദ്യം ചെയ്തു; ദമ്പതികൾക്ക് നടുറോഡിൽ ബസ് ഡ്രൈവറുടെ ക്രൂരമർദനം
|17 Dec 2023 10:33 AM GMT
ബേപ്പൂർ സ്വദേശികളായ ഭർത്താവും ഭാര്യയുമാണ് മർദനത്തിന് ഇരയായത്
കോഴിക്കോട്: കോഴിക്കോട് മാനാഞ്ചിറയിൽ ബസ് ,കാറിൽ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികൾക്ക് ക്രൂരമർദനം. ബേപ്പൂർ സ്വദേശികളായ ഭർത്താവും ഭാര്യയുമാണ് ബസ് ഡ്രൈവറുടെ ക്രൂരമർദനത്തിന് ഇരയായത്.
ഇന്നലെ വൈകുന്നേരം കോഴിക്കോട് മാനാഞ്ചിറ ബിഇഎം സ്‌കൂളിന് സമീപം വച്ചാണ് സംഭവം. ഡ്രൈവർക്കെതിരെ വധശ്രമത്തിനും സ്ത്രീക്കെതിരെ അതിക്രമം നടത്തിയതിനും ബസ് ഡ്രൈവർക്കെതിരെ കസബ പൊലീസ് കേസെടുത്തു..