Kerala
Youth Congress ,fake voter ID card case,latest malayalam news,യൂത്ത് കോണ്‍ഗ്രസ്,വ്യാജ ഐഡി കാര്‍ഡ് കേസ്,
Kerala

യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ ഇടപെട്ട് കോടതി; വെബ്സൈറ്റിന്റെ സർവീസ് പ്രൊവൈഡറോട് ഹാജരാകാൻ നിര്‍ദേശം

Web Desk
|
15 Aug 2024 7:50 AM GMT

15 ദിവസത്തിനകം കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഇടപെട്ട് കോടതി. യൂത്ത് കോൺഗ്രസ് വെബ്സൈറ്റിന്റെ സർവീസ് പ്രൊവൈഡറോട് ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. സർവീസ് പ്രൊവൈഡറായ സ്വകാര്യ ഏജൻസിക്കാണ് നിർദേശം നൽകിയത്.

വെബ്സൈറ്റിലെ വിവരങ്ങൾ നൽകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടും ഇത് നൽകാത്തതിനെത്തുടർന്നാണ് കോടതിയുടെ ഇടപെടൽ. വിവരങ്ങൾ നൽകിയാലേ അന്വേഷണം മുന്നോട്ടുപോകൂവെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമ്മിച്ചെന്നാണ് പരാതി.


Similar Posts