Kerala

Kerala
ഇലന്തൂർ ഇരട്ട നരബലി: ലൈലയുടെ ജാമ്യാപേക്ഷ തള്ളി

2 Nov 2022 7:57 AM GMT
പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കൊലപാതകത്തിൽ ലൈലയ്ക്ക് നേരിട്ട് പങ്കുണ്ടെന്നും അതിന് തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. ഇത്രയും ഗുരുതരവും സുപ്രധാനവുമായൊരു കേസിൽ ജാമ്യം നൽകിയാൽ അത് കേസിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്നും സ്ത്രീ എന്ന പരിഗണന നൽകി ജാമ്യം നൽകണമെന്നുമായിരുന്നു ലൈലയുടെ ആവശ്യം. അഡ്വ. ആളൂരാണ് ലൈലയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്.