Kerala
CBI team to record statement of ex-lodge employee from Mundakkayam in Jesna missing case, Jesna missing
Kerala

ജെസ്ന തിരോധാനക്കേസിൽ തിരു. സി.ജെ.എം കോടതി ഇന്ന് വിധിപറഞ്ഞേക്കും

Web Desk
|
23 April 2024 2:26 AM GMT

ജെസ്‌ന ഗർഭിണിയായിരുന്നില്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതി വിധി പറഞ്ഞേക്കും. ജെസ്‌നയുടെ പിതാവ് ജെയിംസിന്റെ വാദങ്ങൾ കഴിഞ്ഞ ദിവസം സി.ബി.ഐ തള്ളിയിരുന്നു.

ജെസ്‌ന ഗർഭിണിയായിരുന്നില്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയില്ലെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സി.ബി.ഐ അന്ന് കോടതിയെ അറിയിച്ചത്. ചില പ്രധാന കാര്യങ്ങൾ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയില്ലെന്നുമായിരുന്നു ജെയിംസിന്റെ വാദം. ഇത് സി.ബി.ഐ തള്ളുകയായിരുന്നു.

ജെസ്‌ന പല വ്യാഴാഴ്ചകളിലും കോളജിൽ പോയിരുന്നില്ല. പെണ്‍കുട്ടി മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥിരീകരിക്കാവുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസന്വേഷണം അവസാനിപ്പിക്കണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഇതിനെതിരെ ജെയിംസ് നൽകിയ തടസ്സഹരജി കൂടി പരിഗണിച്ചാണ് കോടതി വിധി പറയുക.

Summary: The Thiruvananthapuram CJM Court may pronounce its verdict today regarding the closure of the investigation in Jesna's missing case

Similar Posts