കോവിഡ് കേസുകൾ കുറയുന്നു: സംസ്ഥാനത്ത് ഇന്ന് 8989 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
|ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
സംസ്ഥാനത്ത് ഇന്ന് 8989 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 25 മരണങ്ങൾ കോവിഡ് മൂലമാണെന്നും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,377 ആയി.അതേസമയം 24,757 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂർ 625, കണ്ണൂർ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസർഗോഡ് 170 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,090 സാമ്പിളുകൾ പരിശോധിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,183 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,78,244 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5939 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 845 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,44,384 കോവിഡ് കേസുകളിൽ, 4.3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 603 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. 1,44,384 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,08,837 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.