Kerala
കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകൾ ഉയരുന്നു; മുന്നറിയിപ്പുമായി കേന്ദ്രം
Kerala

'കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകൾ ഉയരുന്നു'; മുന്നറിയിപ്പുമായി കേന്ദ്രം

Web Desk
|
4 Jun 2022 7:14 AM GMT

സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 1,134 കോവിഡ് കേസുകളാണ്

ഡൽഹി: കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകൾ ഉയരുന്നുവെന്ന് കേന്ദ്രം. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 31 ശതമാനവും കേരളത്തിൽ നിന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, മഹാരാഷ്ട്രയിൽ പൊതു ഇടങ്ങളിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം. സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 1,134 കോവിഡ് കേസുകളാണ്. മുംബൈയിലും താനെയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

അതിനിടെ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ആശങ്ക അറിയിച്ചത്.

Related Tags :
Similar Posts