സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണം കുത്തനെ ഉയരുന്നു
|കോവിഡ് ആദ്യ തരംഗത്തിൽ മരണ നിരക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞതായിരുന്നു കേരളത്തിന്‍റെ നേട്ടം.
സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണം കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം 79 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഈ മാസം ഇതു വരെ 640 കോവിഡ് മരണം സംഭവിച്ചു.
കോവിഡ് ആദ്യ തരംഗത്തിൽ മരണ നിരക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞതായിരുന്നു കേരളത്തിന്‍റെ നേട്ടം. എന്നാൽ രണ്ടാം തരംഗത്തിൽ രോഗികൾ വർദ്ധിക്കുന്നതിനൊപ്പം മരണവും ഉയരുകയാണ്. ഇന്നലെ 79 മരണം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് മരണം 70 ന് മുകളിലെത്തുന്നത്. ഈ മാസം 11 വരെ 640 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം തരംഗത്തിൽ മാത്രം മരിച്ചത് 1,551 പേർ.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലെ മരണ നിരക്ക് ഇന്നും തുടർന്നാൽ ആകെ മരണം 6000 കടക്കും. നിലവിൽ സംസ്ഥാനത്ത് 4,21,000 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1400 പേർ വെന്‍റിലേറ്ററിലാണ്. ഈ മാസം 15 ഓടെ ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം ആറ് ലക്ഷം കടക്കുമെന്നാന്ന് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.