Kerala
കോവിഡ് ബാധിച്ച യുവതി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ചു
Kerala

കോവിഡ് ബാധിച്ച യുവതി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ചു

Web Desk
|
25 April 2021 1:13 PM GMT

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരിട്ടി (കണ്ണൂർ): ചികിത്സ തേടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മൻസിലിൽ പി.കെ.റിയാസ് -ഫൗസിയ ദമ്പതികളുടെ മകൾ റഷഫാത്തിമ (25)യാണ് മരണപ്പെട്ടത്. മൈഗ്രെയിൻ രോഗബാധിതയായ യുവതി ഒരാഴ്ച മുൻപ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി ബന്ധുക്കൾക്കൊപ്പമുള്ള യാത്രയ്ക്കിടെയാണ് യുവതി കുഴഞ്ഞുവീണത്.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് നാലോടെ ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിലെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കി.

കടപ്പാട്: മാധ്യമം

Related Tags :
Similar Posts